കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 :20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ അപ്പീൽ നൽകുമെന്ന് മുസ്ലിം ലീഗ്. വിധി പുനഃപരിശോധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ന്യൂനപക്ഷ സ്കോളര്ഷിപ്പിൽ 80 ശതമാനം മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്‌തവ വിഭാഗങ്ങൾക്കുമാണ് നിലവിൽ ഉള്ളത്.
2015 -ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധമെന്നും കോടതി കണ്ടെത്തി. എന്നാൽ ന്യൂനപക്ഷ സ്കോളർഷിപ്പിൽ 100 ശതമാനവും മുസ്ലീങ്ങൾക്ക് അവകാശപെട്ടതെന്ന് ലീഗ് പറയുന്നു. പദ്ധതിയിൽ 20 ശതമാനം പിന്നാക്ക ക്രൈസ്‌തവ വിഭാങ്ങൾക്ക് നൽകുന്നത് പിന്നീടാണ്. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 :20 അനുപാതം ഹൈക്കോടതി ഇന്നലെയാണ് റദ്ദാക്കിയത്.

















