കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഇളയ സഹോദരന്‍ അഷിം ബാനര്‍ജി കോവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്ത മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ. അലോക് റോയ് അറിയിച്ചു.
കഴിഞ്ഞ ഒരു മാസത്തിലധികമായി അഷിം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. അതേസമയം, ബംഗാളില്‍ വെള്ളിയാഴ്ച 20,846 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 136 പേര്‍ രോഗം ബാധിച്ച് മരിച്ചു. ബംഗാളില്‍ ആകെ 10,94,802 പേര്‍ക്കാണ് വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരിച്ചവരുടെ എണ്ണം 12,993 ആയി ഉയര്‍ന്നു.
















