ന്യൂഡൽഹി: 1.92 കോടി ഡോസുകൾ കൂടി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ. 15 ദിവസത്തിനകമായിരിക്കും ഇത് വിതരണം ചെയ്യുക . മെയ് 16 നും 31 നും ഇടയിലായിരിക്കും സൗജന്യ ഡോസുകൾ വിതരണം ചെയ്യുക.
കൂടുതൽ വാക്‌സിൻ ആവശ്യപ്പെട്ട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്.രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ജനങ്ങൾക്ക് കൂടുതൽ വാക്‌സിൻ വിതരണം ചെയ്തു രോഗവ്യാപനം കുറയ്ക്കാനാണ് സംസ്ഥാന സർക്കാരുകളുടെ ശ്രമം.
എന്നാൽ വാക്‌സിൻ ക്ഷാമമവും അനുഭവപെടുന സാഹചര്യത്തിൽ ഇതിന് സാധിക്കുമോ എന്ന സംശയത്തിലാണ് സംസ്ഥാന സർക്കാരുകൾ . ഇതിന് പിന്നാലെയാണ് കൂടുതൽ വാക്‌സിൻ അനുവദിച്ചു കേന്ദ്ര സർക്കാർ രംഗത്ത് എത്തിയത്. 1.62 കോടി കോവിഷീൽഡ് ഡോസുകളും 29 ലക്ഷം കോവാക്‌സിൻ ഡോസുകളുമാണ് വരും ദിവസങ്ങളിൽ വിതരണം ചെയ്യുക.
















