ഭോപ്പാൽ: എല്ലാ മാധ്യമപ്രവർത്തകർക്കും സൗജന്യ കോവിഡ് ചികിത്സ ഉറപ്പാക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. മാധ്യമപ്രവർത്തകർക്കും അവരുടെ കുടുംബത്തിനും കോവിഡ് ചികിത്സ സൗജന്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
അക്രെഡിറ്റേഷൻ ഉള്ളവർക്കും ഇല്ലാത്തവർക്കും വാക്‌സിൻ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്രെഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെ കോവിഡ് മുന്നണി പോരാളികളായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
തുടർന്നാണ് എല്ലാ മാധ്യമപ്രവർത്തകർക്കും കോവിഡ് ചികിത്സ ലഭ്യമാക്കുമെന്ന് അദ്ദേഹത്തിന്റ പ്രസ്താവന. മധ്യപ്രദേശിൽ നിരവധി മാധ്യമപ്രവർത്തകർക്ക് ജോലി ചെയ്യുന്നതിനിടയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചിലർ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.
















