ദിസ് പുർ: അസമിൽ ഇടിമിന്നലേറ്റ് 18 കാട്ടാനകൾ ചരിഞ്ഞു . അസം നാഗോണിലെ ബമുനി ഹിൽസിലാണ് സംഭവം. 14 ആനകൾ മലമുകളിലും നാലെണ്ണം മലയുടെ താഴെയും ചരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പ്രദേശവാസികളാണ് കാട്ടാനകൾ കൂട്ടത്തോടെ ചത്ത വിവരം വനം വകുപ്പിനെ അറിയിച്ചത്.
പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ പറ്റുകയുള്ളൂ. ഇടിമിന്നലേറ്റാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. എന്നാൽ കൂട്ടത്തോടെ ഇത്രയും ആനകൾ ഇടിമിന്നലേറ്റ് മരിച്ചതാണ് സംശയത്തിന് ഇടയൊരുക്കുന്നത്.
















