തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആന്റിജൻ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനമായി. ആരോഗ്യവകുപ്പിന്റെ നിർദേശം അനുസരിച്ചാണിത്. ഇത് സംബന്ധിച്ച് ഐ സി എം ആർ മാർഗനിർദേശങ്ങൾ ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പും നിർദേശങ്ങൾ പുതുക്കിയത്.
തീരപ്രദേശങ്ങൾ,ചേരികൾ തുടങ്ങിയ സ്ഥലങ്ങളിൽ ആന്റിജൻ പരിശോധന ബൂത്തുകൾ സ്ഥാപിക്കും. ആളുകൾ കൂടുതലായി എത്തുന്ന ബസ് സ്റ്റാൻഡ്,റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലായിരിക്കും ഇത്.
സംസ്ഥാനത്ത് ദിനം പ്രതി കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് നിർദേശങ്ങൾ പുതുക്കിയത്.
ഒരു തവണ കോവിഡ് പോസിറ്റീവ് ആയ ആളുകളിൽ വീണ്ടും ആർ ടി പി സി ആർ പരിശോധന നടത്തേണ്ടെന്നും പുതുക്കിയ മാർഗ്ഗനിര്ദേശത്തിൽ പറയുന്നു.ആശുപത്രി ഡിസ്ചാർജിന് പരിശോധന വേണ്ടെന്ന് നിർദേശം കർശനമായി പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.















