ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 2768 ജുഡീഷ്യൽ ഓഫീസർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ആരംഭിച്ച സമയം മുതലുള്ള കണക്കാണിത്.സുപ്രിംകോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ആപ്ലിക്കേഷന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എൻ വി രമണ. അദ്ദേഹമാണ് കണക്കുകൾ പുറത്ത് വിട്ടത്.
106 ഹൈക്കോടതി ജഡ്ജിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു.മൂന്ന് ഹൈക്കോടതി ജഡ്ജിമാരും 34 ജുഡീഷ്യൽ ഓഫീസർമാരും മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 800 സുപ്രീം കോടതി ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിക്കുകയും അതിൽ 3 പേർ മരിക്കുകയൂം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.















