തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് ശനിയാഴ്ച്ച കൂടുതൽ ശക്തി പ്രാപിക്കും. ഞായറോടെ ചുഴലിയായി മാറി വടക്ക് പടിഞ്ഞാറു സഞ്ചരിക്കും. കാറ്റിന്റെ ഗതിയെ കുറിച്ച് കൃത്യമായ പ്രവചനം ഇപ്പോളില്ല. വെള്ളിയോടെ ന്യൂനമർദ്ദം രൂപപെടുമെന്നായിരുന്നു നേരത്തെയുള്ള മുന്നറിയിപ്പ്.
കാറ്റിന്റെ സഞ്ചാരപഥത്തിൽ ഇല്ലെങ്കിലും കേരളത്തിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കേരള തീരത്ത് 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ശനി വരെ ഇത് തുടരും.