ന്യൂഡൽഹി: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ യു പി എസ് സി നീട്ടി. ജൂൺ 27 നായിരുന്നു പരീക്ഷ നടത്താനിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റി വച്ചത്. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്.
പ്രതിദിനം മൂന്നരലക്ഷം പേർ രോഗബാധിതരാകുന്നുണ്ട്. വരും ദിവസങ്ങളിലും കേസുകൾ കൂടാനാണ് സാധ്യത. ഈ പശ്ചാത്തലത്തിലാണ് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നീട്ടി വച്ചത്.
















