ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ മോദി സർക്കാരിന് പാളിച്ച പറ്റിയതായി നടൻ അനുപം ഖേർ. രാജ്യം നേരിടുന്ന പ്രതിസന്ധി കൂടുതൽ ഉത്തരവാദിത്വത്തോടെ ചെയ്യണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ എല്ലാ തവണയും മോദി സർക്കാരിനെ അഭിനന്ദിക്കാറുള്ള അനുപം ഖേർ ആദ്യമായിട്ടാണ് മോദി സർക്കാരിനെ വിമർശിക്കുന്നത്.
രാജ്യത്തെ കോവിഡ് പ്രതിരോധത്തിൽ അവർക്ക് എവിടെയോ വീഴ്ച്ച പറ്റി. പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിനേക്കാളേറെ കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് അവർ തിരിച്ചറിയേണ്ട സമയമായെന്നും അനുപം പറഞ്ഞു.
രാജ്യത്തെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന് സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കണം. നദികളിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് മനുഷ്യത്വം ഇല്ലാത്ത ഒരാൾക്ക് മാത്രമേ കണ്ടു നില്ക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
















