ഹൈദരാബാദ്: കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിൻ ഉല്പാദിപ്പിക്കുന്ന ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കിൽ 50 ജീവനക്കാർക്ക് വൈറസ് ബാധ. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം കമ്പനിയുടെ ജോയിന്റ് ഡയറക്ടർ സുചിത്ര ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
എന്നാൽ കോവാക്‌സിന് ഉല്പാദനത്തിനെതിരെ കമ്പനിക്ക് നിരവധി ആരോപണങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ ലോക്ക് ഡൗണിന് ഇടയിലും 24 മണിക്കൂറും വാക്‌സിൻ ഉത്പാദനം പുരോഗമിക്കുകയാണെന്ന് കമ്പനി അറിയിച്ചു.
















