മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ ജൂൺ 1 വരെ നീട്ടി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്ത് എത്തുന്ന എല്ലാവർക്കും ആർ ടി പി സി ആർ ഫലം നിര്ബന്ധമെന്നും ഉത്തരവിൽ പറയുന്നു.
നേരത്ത കോവിഡ് അതിതീവ്രവ്യാപനമുള്ള പ്രദേശങ്ങളിൽ നിന്നും എത്തുന്നവർക്ക് മാത്രമേ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നുള്ളു. എന്നാൽ ഇനി എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ളവർക്കും ഇത് ബാധകമാണ്.
















