ന്യൂഡൽഹി: കോവിഷീൽഡ് വാക്‌സിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള 12 മുതൽ 16 ആഴ്ച്ച വരെയായി വർധിപ്പിക്കാൻ ഇമ്മ്യൂൺസഷനു വേണ്ടിയുള്ള ദേശിയ സമിതിയുടെ ശുപാർശ.
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് വാക്‌സിൻ നൽകാമെന്ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ് ഓഫ് ഇമ്മ്യൂൺസഷൻ ശുപാർശ ചെയ്തു. നിലവിൽ കോവിഷീൽഡ് വാക്‌സിൻ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള നാല് മുതൽ എട്ട് ആഴ്ച്ച വരെയാണ്.
ഇത് 12 മുതൽ 16 ആഴ്ച വരെയായി വർധിപ്പിക്കാനാണ് തീരുമാനം.കോവിഡ് പോസിറ്റീവ് ആയവർ ആറു മാസത്തിന് ശേഷം വാക്‌സിൻ സ്വീകരിച്ചാൽ മതിയെന്ന് സമിതി നിർദേശിക്കുന്നു.















