വാഷിംഗ്‌ടൺ: അമേരിക്കയിൽ 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിൻ നല്കാൻ അനുമതി. ഫൈസർ വാക്‌സിൻ അടിയന്തര ഉപയോഗത്തിനാണ് അനുമതി. ഇതോടെ 13 മില്യൺ പേർക്ക് കൂടി അമേരിക്കയിൽ കോവിഡ് വാക്‌സിൻ ലഭിക്കും.
2000 കൗമാരക്കാരിൽ നടന്ന കോവിഡ് പരീക്ഷണത്തിൽ വാക്‌സിൻ ഫലപ്രദവും സുരക്ഷിതവുമെന്ന് തെളിഞ്ഞതോടെയാണ് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്.
















