അജ്മാന്‍: അജ്മാനിലെ സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി. 50 ശതമാനം കുട്ടികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടാണ് സ്‌കൂളുകള്‍ ആരംഭിക്കുക. അതേസമയം, ജീവനക്കാരിലും 50 ശതമാനം പേര്‍ മാത്രമേ സ്‌കൂളുകളില്‍ നേരിട്ട് എത്താന്‍ പാടുള്ളൂവെന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു.
ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളും ജീവനക്കാരും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ കോവിഡ് സുരക്ഷ മുന്‍നിര്‍ത്തി സ്‌കൂളുകള്‍ നൂറ് ശതമാനം ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയിലേക്ക് മാറുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു.
















