കോവിഡും ആൽക്കഹോളും തമ്മിൽ എന്താണ് ബന്ധം? ആൽക്കഹോൾ വൈറസിനെ കൊല്ലുമെന്ന് ഏറെനാളായി പ്രചരിക്കുകയാണ്. അത് വിശ്വസിച്ച് വെള്ളമടിച്ച് കുഴപ്പത്തിലായവരും അനവധിയാണ്. ഇപ്പോഴും ഇത്തരം പ്രചാരണം തുടരുകയാണ്.
ഇപ്പോഴിത് ഇതിലെ വാസ്തവുമായി വന്നിരിക്കുകയാണ് പഞ്ചാബിലെ കോവിഡ് വിദഗ്ദ്ധ സമിതി തലവൻ ഡോ . കെ കെ തൽവാർ. കോവിഡിനെ പേടിച്ച് മദ്യം കഴിച്ചാൽ അത് പ്രതിരോധശേഷിയെ ബാധിച്ച് വേഗം കോവിഡ് പിടിക്കുമെന്ന് മുന്നറിയിപ്പ്.
മദ്യം കഴിക്കുന്നതിൽ കുഴപ്പമില്ല എന്നാൽ അധികമായാൽ പ്രതിരോധശേഷി കുറയുമെന്ന് അദ്ദേഹം പറഞ്ഞു .കോവിഡ് വാക്സിൻ എടുക്കുന്നതിന് രണ്ടു ദിവസം മുൻപും ശേഷം രണ്ട് ദിവസവും മദ്യപാനം ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.