പച്ചമുളക് വിറ്റാമിനുകളുടെ കലവറയാണ്. ഏത് വിഭവത്തിനും എരിവ് പകരാൻ പച്ചമുളക് സഹായിക്കും.കാപ്‌സൈൻന്റെ അളവ് ഇതിൽ കൂടുതലാണ്. പച്ചമുളകിന് എരിവ് നൽകുന്നതും ഈ രാസ സംയുക്തം തന്നെയാണ്.
പച്ചമുളക് ഏത് വിധേയനയും തിന്നാമെന്നത് തന്നെ അതിന്റെ പ്രേത്യേകതയാണ്. നിരവധി ആരോഗ്യ ഗുണങ്ങളും പച്ചമുളകിലുണ്ട്.
ആന്റി ഓക്സിസിഡന്റുകളാൽ സമ്പുഷ്ടമായ ഇവയിൽ ആന്റി ബാക്റ്റീരിയൽ ഗുണങ്ങളുമുണ്ട്. ഇത് രുചി വര്ധിപ്പിക്കുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് പച്ചമുളക് തിന്നാൻ കഴിയും. ഇതിൽ കലോറിയില്ല.വിറ്റാമിന് സി രോഗപ്രതിരോധ ശേഷി കൂട്ടുന്നു.
പച്ചമുളകിലുള്ള കാപ്‌സൈൻ ജലദോഷം,സൈനസ് തുടങ്ങിയ അണുബാധകളെ തടയും.പ്രമേഹത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ പച്ചമുളക് സഹായിക്കും.ബീറ്റാ കരോട്ടിൻ അളവ് കൂടുതൽ ആയതിനാൽ ഹൃദയത്തിനും സംരക്ഷണം നൽകും പച്ചമുളക്.