എന്റെ വിശ്വാസ പ്രമാണങ്ങളെ തകർക്കാൻ വന്നാൽ ആ തകർക്കാൻ വരുന്നവരെ തച്ചുടക്കണം എന്ന് തന്നെയാണ് എന്റെ വികാരം ; എന്താ ഡയലോഗ്.. എന്റെ ശബരിമല അയ്യപ്പാ… ഭരത്ചന്ദ്രൻ ഐപിഎസ് ശരീരത്തിന് വിട്ടുപോകണില്ലല്ലോ… സംശയിക്കണ്ട ആക്ഷൻ ഹീറോ സുരേഷ് ഗോപി വേഴ്സസ് നികേഷ്കുമാർ അഭിമുഖം കണ്ടവർക്ക് പിടികിട്ടി കാണും. സിനിമയിലെ കഥാപാത്രങ്ങളിൽ ഇപ്പോളും ജീവിക്കുന്നത് കൊണ്ടാണോ അതോ ബിജെപിക്ക് ഇത്തവണയും കേരളത്തിൽ സാദ്യതയില്ല എന്ന ഉൾവിളി കിട്ടിയത് കൊണ്ടാണോ സുരേഷ് ഗോപിയുടെ ഈ ആക്ഷൻ ഡ്രാമ പൊളിറ്റിക്സ്.
തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയുടെ പ്രചാരണ വിശേഷം ചോദിച്ചറിയാൻ എത്തിയ മാധ്യമ പ്രവര്ത്തകൻ ചെന്ന് പെട്ടത് മദമിളകിയ കൊമ്പന്റെ മുന്നിലെന്ന് മാത്രം. ക്ഷമയുടെ നെല്ലിപ്പലക ഇളകിയ സുരേഷ് ഗോപിയുടെ മുന്നിൽ നിന്ന് നികേഷിനെ ജീവനോടെ രക്ഷപെട്ടത് തന്നെ ഭാഗ്യം. അപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന ബിജെപിയുടെ സ്ഥിരം പല്ലവി തന്നെയാണ് ഇവിടെ സുരേഷ് ജിയും ആവർത്തിച്ചത്.
ഇനി വിഷയത്തിലേക്ക് ബുദ്ധിയുള്ളവർക്ക് കടക്കാം…ശബരിമല വിഷയം ആണ് എല്ലാത്തവണത്തെയും പോലെ ഇവിടെയും ബിജെപിയുടെ തുറുപ്പ് ചീട്ട്… താങ്കളുടെ വിശ്വാസത്തെ തകർക്കാൻ ആരാ വന്നത്? സുപ്രീം കോടതിയോ കേരള സർക്കാരോ ? ചോദിച്ചത് മാത്രമേ നികേഷിന് ഓര്മയുള്ളു. പിന്നെ നടന്നത് ആക്ഷൻ സിനിമയെയും വെല്ലും പ്രകടനം. സുപ്രീം കോടതി പറഞ്ഞോ ഇവരെയൊക്കെ (സാങ്കേതിക തകരാർ മൂലം വാക്ക് പുറത്തുവന്നില്ല) ശബരിമലയിൽ ഇവരെ വലിച്ചു കേറ്റാൻ? സുപ്രീം കോടതിയും തലയിൽ കൊണ്ടുവെയ്ക്കുന്നോ എന്നാണ് സുരേഷ് ഗോപിയുടെ താണ്ഡവമാടി തിരിച്ചു ചോദിച്ചത്.
ഈ ചോദ്യം തന്നെ ശബരിമല വിഷയം കത്തി നിൽകുമ്പോൾ സുരേഷ് ജിയോട് ചോദിച്ചപ്പോൾ കിട്ടുന്നത് ദേ ഈ ഉത്തരവും’സുപ്രീം കോടതിയുടെ വിധി നമുക്ക് അനുസരിച്ച്ചെല്ലേ മതിയാകു,അതല്ലേ പിണറായി വിജയനും ചെയ്യുന്നത്’ , . എന്ത് പ്രഹസനമാണ് സുരേഷ് ജി. കഴിഞ്ഞ തവണ തൃശ്ശൂരിനെ എടുത്തിട്ട് പൊങ്ങാത്തത്തിന്റെ വികാരമാണോ ഇപ്പോൾ ഈ പുറത്തേക്ക് ഒഴുകുന്നത്. അതെ സർ, മാടമ്പള്ളിയിലെ മനോരോഗിയെ ഇപ്പോൾ തൃശ്ശൂരുണ്ട്…ജസ്റ്റ് റിമംബർ ദാറ്റ്!