ചെന്നൈ :ഔദ്യോഗിക കാറിൽ വനിതാ ഐ പി എസ് ഓഫീസറെ തമിഴ്നാട് പൊലീസിലെ മുന്‍ സ്‌പെഷല്‍ ഡിജിപി രാജേഷ് ദാസ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കേസിലെ രണ്ടാം പ്രതി എസ്പി. ഡി. കണ്ണനെ സസ്പെന്‍ഡ് ചെയ്തു.രാജേഷ് ദാസിനെതിരായ പരാതി മൂടി വയ്ക്കാൻ ശ്രമം നടത്തിയ ചെങ്കല്‍പേട്ട് എസ്പി ഡി.
കണ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് നടപടി .ലൈംഗികാതിക്രമത്തിനു കൂട്ടുനിന്നുവെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് എസ്പിയെ മാറ്റി നിര്‍ത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയിരുന്നു .ആരോപണവിധേയരായ രാജേഷ് ദാസിനെയും കണ്ണനെയും ചോദ്യം ചെയ്യാന്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.
















