ന്യൂഡല്‍ഹി: ഇന്ത്യയില്‍ അന്താരാഷ്ട്ര യാത്രാവിമാനങ്ങള്‍ക്കുള്ള നിരോധനം മാര്‍ച്ച് 31 വരെ നീട്ടി. കോവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസം മുതലാണ് ഇന്ത്യ അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങള്‍ക്ക് ഈ നിരോധനം ബാധകമല്ലെന്നും ഇന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ഡിജിസിഎ പറയുന്നു.
വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ച് അന്താരാഷ്ട്ര വിമാന സര്‍വീസ് ആവശ്യമെങ്കില്‍ പ്രത്യേകമായി അനുവദിക്കുമെന്നും അറിയിപ്പിലുണ്ട്. അതേസമയം, ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.ബ്രിട്ടണിലെ പരിവര്‍ത്തനം വന്ന കൊവിഡ് വൈറസിന്റെ അതിവേഗമുളള രോഗവ്യാപനം മൂലം ഡിസംബര്‍ മാസത്തില്‍ ഇന്ത്യ ബ്രിട്ടണിലേക്കും ബ്രിട്ടണില്‍ നിന്നുമുളള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. പിന്നീട് രോഗം നിയന്ത്രണ വിധേയമായതോടെ ഈ നിരോധനം പിന്‍വലിക്കുകയും ചെയ്തു.