ചെന്നൈ: ശിവകാശിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര് മരിച്ചു. ശിവകാശിയിലെ കാളയാര്കുറിച്ചിയിലുള്ള പടക്ക നിര്‍മാണശാലയില്‍ വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
സ്ഥലത്ത് അഗ്നിശമന സേന എത്തിയിട്ടുണ്ട്. കൂടുതല്‍ പൊട്ടിത്തെറികള്‍ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. അപകട കാരണം വ്യക്തമല്ല.