ശ്രീനഗർ: ജമ്മു കാശ്മീരിൽ സൈനിക ഹെലികോപ്ടർ തകർന്നു വീണ് പരിക്കേറ്റ രണ്ട് പൈലറ്റുമാരിൽ ഒരാൾ മരിച്ചു. കോ പൈലറ്റിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്‍റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തുന്ന ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം രാത്രി ഏഴേകാലോടെ കശ്മീരിലെ കത്വ ജില്ലയിലെ ലഖാന്‍പൂരിന് സമീപമായിരുന്നു അപകടം. ആർമിയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ (എഎൽഎച്ച്) ധ്രുവ് ഇവിടെ ക്രാഷ് ലാൻഡിംഗ് ചെയ്യുകയായിരുന്നു എന്നാണ് പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചത്.
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
















