പോഷകസമൃദ്ധവും ആരോഗ്യപ്രദവുമായ ഫല വര്‍ഗ്ഗമാണ് കരിക്ക്. കേരളത്തില്‍ കരിക്കിന്‍ വെള്ളം സുലഭമായി ലഭിക്കുന്ന ഒന്നാണ്. ഉന്മേഷം തരാന്‍ സഹായിക്കുന്ന ഉത്തമ പാനീയമായ കരിക്കിന്‍ വെള്ളത്തില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
കരിക്കിന്‍ വെള്ളം നമ്മുടെ ആഹാരക്രമത്തില്‍ ഉള്‍പെടുത്തുകയാണെങ്കില്‍ , നമ്മുടെ ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഇതുവഴി രക്തസമ്മര്‍ദ്ദം കുറക്കുകയും ചെയ്യുന്നു . അതിനാല്‍ തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. കരിക്കിന്‍ വെള്ളത്തില്‍ ധാരാളം വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. അതുപോലെ കരിക്കിന്‍ വെള്ളത്തില്‍ കൊഴുപ്പിന്റെ അംശം കുറവാണ്, അതുകൊണ്ട് തന്നെ ആഹാരക്രമത്തില്‍ കരിക്കിന്‍ വെള്ളം ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ശരീര ഭാരം കുറക്കാനും ഇത് സഹായിക്കുന്നു. മലബന്ധം, നെഞ്ചേരിച്ചില്‍ എന്നിവയ്ക്ക് ആശ്വാസം പകരാനും കരിക്കിന്‍ വെള്ളം സഹായിക്കുന്നു.
കൂടാതെ കരിക്കിന്‍ വെള്ളം മുഖകാന്തിയ്ക്കും ഉത്തമമാണ്. കരിക്കിന്‍ വെള്ളം മുഖത്തു പുരട്ടുന്നത് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്ക് അറുതി വെരുത്താന്‍ സഹായിക്കുന്നു. വിറ്റാമിനുകള്‍ കൂടാതെ കരിക്കിന്‍ വെള്ളത്തില്‍ ധാരാളം നാരുകളും അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ വളരെ വേഗം നടക്കുന്നു.