ജയ്പൂര്‍: മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ വിവാഹ സല്‍ക്കാരത്തിനായി പോകവേ കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയിലാണ് മധ്യപ്രദേശിലെ മഹാരാജ്പൂര്‍ ഗ്രാമത്തില്‍ വച്ച് ദാരുണമായ അപകടം സംഭവിച്ചത്.
ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ള ഒന്‍പതംഗ സംഘം സഞ്ചരിച്ചിരുന്ന എസ് യു വി കാറാണ് അപകടത്തില്‍പ്പെട്ടതഅര്‍ദ്ധരാത്രിയോടെ ദിവാന്‍ജി കെ പൂര്‍വ ഗ്രാമത്തില്‍ വെച്ച് ആള്‍മറയില്ലാത്ത കിണറ്റിലേക്ക് കാര്‍ തലകുത്തി വീണു. അപകടം നടന്നയുടനെ മഹാരാജ്പൂര്‍ പോലീസ് സ്ഥലത്തെത്തി കിണറ്റില്‍ നിന്ന് കാര്‍ പുറത്തെടുക്കുകയായിരുന്നു.
ആറ് പേര്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൂന്ന് പേരെ പൊലീസ് രക്ഷപ്പെടുത്തി.