റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 187 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 358713 ആയി.
317 പേർ കോവിഡ് മുക്തരായി. രോഗമുക്തരുടെ ആകെ എണ്ണം 348879 ആയി ഉയർന്നു.
രാജ്യത്ത് വിവിധയിടങ്ങളിലായി 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 5965 ആണ്.
അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 3869 ആയി കുറഞ്ഞു. ഇതിൽ 600 പേർ മാത്രമാണ് ഗുരുതരനിലയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.2 ശതമാനമായും മരണനിരക്ക് 1.7 ശതമാനമായും തുടരുന്നു.