ഹൈദരാബാദ്: തെലങ്കാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഡി രാജിവെച്ചു. ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന് പിന്നാലെയാണ് രാജി.
തെലങ്കാന പിസിസി അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും അടുത്ത പാര്‍ട്ടി അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് ഉത്തം കുമാര്‍ റെഡ്ഡി കത്ത് നല്‍കി.
Read also: ഹൈദരാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: ആര്‍ക്കും കേവല ഭൂരിപക്ഷമില്ല; നേട്ടം കൊയ്ത് ബിജെപി
150 വാര്‍ഡുകളുള്ള ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ടിആര്‍എസിനും ബിജെപിയ്ക്കും എഐഎംഐഎമ്മിനും പിന്നിലായ കോണ്‍ഗ്രസിന് വെറും രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. 146 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഹൈദരാബാദിലെ ഫലം നാണക്കേടായി മാറിയിരിക്കുകയാണ്.