റിയാദ്: സൗദി അറേബ്യയിൽ 234 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് കേസുകളുടെ എണ്ണം 358336 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് 10 പേര് മരിച്ചു. ആകെ മരണസംഖ്യ 5940 ആണ്.
357 പേർ കോവിഡ് മുക്തരായി. ആകെ രോഗമുക്തരുടെ ആകെ എണ്ണം 348238 ആയി ഉയർന്നു.
അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4158 ആയി കുറഞ്ഞു. ഇതിൽ 596 പേർ മാത്രമാണ് ഗുരുതരനിലയിലുള്ളത്.