ന്യൂഡൽഹി: വിവാദ വ്യവസായി വിജയ് മല്യയുടെ 1.6 മില്യൺ യൂറോയുടെ ആസ്തി കണ്ടുകെട്ടി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിേൻറതാണ് നടപടി.
ഫ്രാൻസിലെ എഫ്.ഒ.സി.എച് 32 അവന്യുവിലെ മല്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് കണ്ടുകെട്ടിയത്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻെറ നിർദേശപ്രകാരം ഫ്രാൻസിലെ അന്വേഷണ ഏജൻസിയുടേതാണ് നടപടി.
കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വലിയ തുക വിദേശത്തേക്ക് അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.