ന്യൂഡല്‍ഹി: 2021 ലെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥി ആയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 27ന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്.
യുകെ ആതിഥേയരാകുന്ന അടുത്ത വര്‍ഷത്തെ ജി ഏഴ് ഉച്ചകോടിയിലേക്ക് ബോറിസ് ജോണ്‍സണ്‍ നരേന്ദ്ര മോദിയേയും ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ബോറിസ് ജോണ്‍സണുമായുള്ള ടെലിഫോണ്‍ സംഭാഷത്തിന് പിന്നാലെ വ്യാപാരം, നിക്ഷേപം, സുരക്ഷ, കാലാവസ്ഥ വ്യതിയാനം, കോവിഡ് 19നെ പ്രതിരോധിക്കല്‍ തുടങ്ങിയവയിലെല്ലാം യു.കെയുമായി പരസ്പര സഹകരണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്ത്യ-യു.കെ ബന്ധം കൂടുതല്‍ ശക്തമാക്കണമെന്ന് ബോറിസ് ജോണ്‍സണും ആവശ്യപ്പെട്ടു.