ന്യൂഡൽഹി: കാര്‍ഷിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യം സമ്മാനിച്ച പുരസ്കാരങ്ങള്‍ തിരികെ നല്‍കുമെന്നറിയിച്ച് കായിക താരങ്ങള്‍. ഗുസ്തി താരം കര്‍ത്താര്‍ സിങ്, ബാസക്കറ്റ് ബോള്‍ താരം സര്‍ജ്ജന്‍ സിങ്, ഹോക്കി താരം രജ്ഭീര്‍ കൗർ അടക്കമുള്ളവരാണ് പുരസ്കാരങ്ങള്‍ തിരികെ നല്‍കുമെന്ന് അറിയിച്ച് രംഗത്തെത്തിയത്.
ഗുസ്തി താരവും പത്മശ്രീ, അര്‍ജുന അവാര്‍ഡ് ജേതാവുമാണ് കര്‍ത്താര്‍ സിങ്ങ്. ബാസ്ക്കറ്റ് ബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമാണ് സജ്ജന്‍ സിങ്ങ്, അര്‍ജ്ജുന അവാര്‍ഡ് ജേതാവും ഹോക്കി താരവുമാണ് രജ്ഭീര്‍ കൗര്‍. സമരത്തിനോടുള്ള സര്‍ക്കാരിന്റെ സമീപനത്തിൽ കായിക താരങ്ങള്‍ അതൃപ്തി അറിയിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിക്കുന്നതിനെതിരെ താരങ്ങൾ പ്രതികരിച്ചു.
അതേസമയം, കർഷക ദ്രോഹ കാര്‍ഷിക നിയമ ഭേദഗതികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദേശീയ പ്രക്ഷോഭം ഏഴാം ദിവസവും തുടരുകയാണ്. ഡൽഹി അതിര്‍ത്തികള്‍ സ്തംഭിപ്പിച്ചുകൊണ്ടാണ് കര്‍ഷകരുടെ സമരംതുടരുന്നത്. കര്‍ഷക നേതാക്കളുമായി ഇന്നലെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പരാജയപ്പെട്ടിരുന്നു. നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കെല്ലന്ന ഉറച്ച നിലപാടിലാണ് കർഷകർ.