രാജ്യത്തെ കോവിഡ് സ്ഥിതി ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ സർവ്വകക്ഷി യോഗം ചേരുമെന്ന് റിപ്പോർട്ട്. – എ എൻ െഎ റിപ്പോർട്ട്
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി എന്നിവർ യോഗത്തിൽ പങ്കെടുക്കും.
കോവിഡ് വെെറസിനെ സംബന്ധിച്ച് സർക്കാർ വിളിച്ച രണ്ടാമത്തെ സർവ്വകക്ഷി യോഗമാണിത്.കഴിഞ്ഞ 24 മണിക്കൂറിൽ 38,772 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 94,31,696 ആയി