ന്യൂഡല്‍ഹി: പവന്‍കുമാര്‍ ബന്‍സാല്‍ കോണ്‍ഗ്രസ് ദേശീയ ട്രഷറര്‍ ആയി നിയമിതനായി. അഹമ്മദ് പട്ടേലിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് പവന്‍കുമാര്‍ ബന്‍സാലിനെ നിയമിച്ചത്.
ഇടക്കാല നിയമനമാണെന്നു കോണ്‍ഗ്രസ് പ്രസ്താവനയില്‍ അറിയിച്ചു.
മുന്‍ രാജ്യസഭാ എംപിയായിരുന്ന ബന്‍സാല്‍, മന്മോഹന് സിംഗ് സര്‍ക്കാരില്‍ റെയില്‍വേ മന്ത്രി പദവിയും വഹിച്ചിട്ടുണ്ട്.