ന്യൂ ഡല്‍ഹി: ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഗോപാല്‍ റായ് കോവിഡ് പരിശോധനയ്ക്ക് വിധേയമായത്.
ഇതിന് പിന്നാലെ പരിശോധനാ ഫലം പോസിറ്റീവ് ആവുകയായിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ കോവിഡ് സ്ഥിരീകരിച്ച ആം ആദ്മി പാര്‍ട്ടിയുടെ മൂന്നാമത്തെ മന്ത്രിയാണ് ഗോപാല്‍ റായ്.