മസ്കത്ത്: ഒമാനില്‍ പുതുതായി 223 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ അഞ്ച് പേര് കൂടി രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 1391 ആയി. 24 മണിക്കൂറിനിടെ 279 പേര് കൂടി രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ 122,579 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 113,856 പേര് ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം, കോവിഡ് സാഹചര്യം കണക്കിലെടുത്ത് സുപ്രീംകമ്മിറ്റിയും ആരോഗ്യമന്ത്രാലയവും പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.