മംമ്താ മോഹൻദാസ്, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം അൺലോക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. അഭിലാഷ് ശങ്കര്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തില്‍ സാജൻ വി എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു.
മോഷന്‍ പ്രൈം മൂവീസിന്റെ ബാനറില്‍ സജീഷ് മഞ്ചേരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളം പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബർ 15നായിരുന്നു ആരംഭിച്ചത്. മോഷന്‍ പ്രൈം മൂവീസിന്റെ ബാനറില്‍ സജീഷ് മഞ്ചേരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇന്ദ്രൻസ്, ഷാജി നവോദയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.