ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ 5,89,67,229 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 4,85,716 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മരണസംഖ്യയും കുതിച്ചുയരുകയാണ്. 13,93,192 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 4,07,55,333 ആയി ഉയര്‍ന്നുവെന്നത് ആശ്വാസം പകരുന്നു.
അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 1,35,593 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2,62,694 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 74,52,538 ആയി.
അതേസമയം, ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 45,209 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം തൊണ്ണൂറ്റിയൊന്ന് ലക്ഷത്തോട് അടുത്തു. ആകെ മരണസംഖ്യ 1,33,227 ആയി. നിലവില്‍ 4,40,962 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 85,21,617 പേര് രോഗമുക്തരായി.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതുവരെ അറുപത് ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1,69,197 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 54,32,505 ആയി ഉയര്‍ന്നു.