ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എണ്‍പത്തി നാല് ലക്ഷം പിന്നിട്ടു. അഞ്ചര ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,84,66,802 ആയി ഉയര്‍ന്നു.13,85,708 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 4,04,51,775 ആയി ഉയര്‍ന്നുവെന്നത് ആശ്വാസം പകരുന്നു.
അമേരിക്കയില്‍ പുതുതായി 1,62,340 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,24,40,167 ആയി. രോഗംബാധിച്ച് 2,61,757 പേര് മരിച്ചു. എഴുപത്തിനാല് ലക്ഷത്തിലധികം പേര് ഇതുവരെ രോഗമുക്തി നേടി.
അതേസമയം, ഇന്ത്യയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. 24 മണിക്കൂറിനിടെ നാല്പത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറ് ലക്ഷം കടന്നു. നിലവില്‍ 4,40,554 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 1.33 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം പിന്നിട്ടു.
ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം അറുപത് ലക്ഷം കടന്നു. 1,69,016 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 54 ലക്ഷം പിന്നിട്ടു.