ന്യൂ ഡല്‍ഹി: സംംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താനാകില്ലെന്ന് സുപ്രീം കോടതി. സ്വകാര്യ വ്യക്തികള്‍ക്കെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും സിബിഐക്ക് തടസമില്ല.
എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരോ സംവിധാനങ്ങളോ ഉള്‍പ്പെട്ട കേസാണെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങണം. സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെയും സിബിഐ അന്വേഷണമാകാം എന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തിന് തിരിച്ചടിയാകും സുപ്രിംകോടതി നിലപാട്. ഉത്തര്‍പ്രദേശിലെ ഒരു കേസിലാണ് സുപ്രീംകോടതി ഉത്തരവ്. നേരത്തെ പല കേസുകളിലും സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയില്ലാതെ സിബിഐ ഇടപെട്ടത് വിവാദമായിരുന്നു. തുടര്‍ന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അനുമതിയില്ലാതെ സിബിഐ അന്വേഷണം അനുവദിക്കില്ലെന്ന് തീരുമാനിച്ചു.