കാശ്‌മീര്‍: പുല്‍വാമയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 12 ഗ്രാമവാസികള്‍ക്ക് പരിക്ക്. പുല്‍വാമയിലെ കകപോറ എന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്. ഭീകരര്‍ സേനയ്ക്ക് നേരെ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യം മാറി റോഡില്‍ വീണ് പൊട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേയ്ക്ക് മാറ്റി.
തിരക്കേറിയ മേഖലയിലാണ് ആക്രമണം ഉണ്ടായത് എന്നതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കേറ്റതായാണ് സൂചന. ആക്രമണം നടത്തിയ ഭീകരര്‍ക്കായി സുരക്ഷാ സേന പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചു. നിലവില്‍ മേഖല പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
വടക്കന്‍ കാശ്‌മീരിലെ നിയന്ത്രണ രേഖയില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ വെടിവയ്‌പ്പില്‍ ഏഴ് വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ നാല് ഗ്രാമവാസികള്‍ മരിച്ചിരുന്നു.