ന്യൂ ഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ പിക്അപ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മാണ്ഡി- നേര്‍ ചൗക് ഹൈവേയില്‍ ഖരത് പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട പിക്അപ് സുകേതി ഖാദ് അരുവിയിലേക്ക് മറിയുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. ലുധിയാനയില്‍ നിന്ന് നേര്‍ ചൗക്കിലേക്ക് വന്ന ബിഹാറി തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു.