പാട്ന: ബീഹാര്‍ നിയമസഭയില്‍ ബിജെപിയുടെ സഭാകക്ഷി നേതാവായി കത്തിഹാര്‍ എം.എല്‍.എ തര്‍കിഷോര്‍ പ്രസാദിനെ തിരഞ്ഞെടുത്തു. നിലവിലെ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയാണ് ഇക്കാര്യം അറിയിച്ചത്.
തര്‍കിഷോര്‍ പ്രസാദിന്റെ തിരഞ്ഞെടുപ്പില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന നിലപാടിലാണ് സുശീല്‍ കുമാര്‍ മോഡി. സഭാകക്ഷി നേതാവായി പുതിയ നേതാവ് വന്നതോടെ അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് സുശീല്‍ മോഡി പ്രതികരിച്ചത്.
കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെ തനിക്ക് അര്‍ഹമായ എല്ലാ പദവികളും ബിജെപിയും സംഘപരിവാറും തന്നിട്ടുണ്ടെന്നും സുശീല്‍ കുമാര്‍ മോഡി പറഞ്ഞു.
തനിക്ക് ലഭിച്ചത് പോലുള്ള പരിഗണന മറ്റാര്‍ക്കും ലഭിച്ചിട്ടുണ്ടാകില്ല. തനിക്ക് പാര്‍ട്ടി ഏല്‍പ്പിക്കുന്ന ദൗത്യം നിര്‍ഹിക്കുമെന്നും സുശീല്‍ മോഡി പറഞ്ഞു.