കശ്മീര്‍: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലെ പാകിസ്ഥാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. പാക് ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോസ്ഥനെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. ഉത്സവകാലം ആക്രമണത്തിന് തെരഞ്ഞെടുത്തത് കരുതിക്കൂട്ടിയെന്നും നുഴഞ്ഞുകയറ്റ ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
നിരപരാധികളായ ഗ്രാമീണരെ പാക് സൈന്യം ലക്ഷ്യമിടുന്നതില്‍ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നിയന്ത്രണ രേഖയില്‍ നടത്തിയ വെടിവയ്പിലൂടെ ജമ്മുകാഷ്മീരിലെ സമാധനം തകര്‍ക്കാനും സംഘര്‍ഷം സൃഷ്ടിക്കാനുമായി ഉത്സവ കാലം തന്നെ തെരഞ്ഞെടുത്തത് വളരെ പരിതാപകരമാണ്. വിഷയത്തില്‍ ഇന്ത്യയുടെ പ്രതിഷേധം പാക് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി അറിയിച്ചതായും വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു.
ബാരാമുള്ളയിലെ നമ്പാല സെക്ടറില്‍ ഇന്നലെ ഉച്ചയോടെയാണ് പാകിസ്ഥാന് ആക്രമണം തുടങ്ങിയത്. സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് ആദ്യം ഷെല്ലാക്രമണം നടത്തിയത്. പിന്നാലെ ഗ്രാമങ്ങളയും ഉന്നമിട്ടു. ഉറി മേഖലയില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. കേരാന്‍ മേഖലയില്‍ നടന്ന വെടിവയ്പിലാണ് ബിഎസ്എഫ് ജവാനായ രാകേഷ് ദോവല്‍ വീരമൃത്യു വരിച്ചത്. ഉറിയിലെ ഹാജിപീര്‍ സെക്ടറില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് ഗ്രാമീണരും മരിച്ചിരുന്നു.
ഇന്ത്യയുടെ ശക്തമായ തിരിച്ചടിയില്‍ ഇന്നലെ രണ്ട് എസ്എസ് ജി കമാന്‍ഡോകള്‍ ഉള്‍പ്പടെ എട്ട് പാക്സൈനികര്‍ കൊല്ലപ്പെട്ടു. പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 11 പാക് സൈനികര്‍ വരെ കൊല്ലപ്പെട്ടതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 12 പാക് സൈനികര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.
ജമ്മുകാഷ്മീര്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ഉറി, പൂഞ്ച്, കുപ്വാര എന്നിവിടങ്ങളിലാണു പാക്ക് സൈന്യം ആക്രമണം നടത്തിയത്. ഒരാഴ്ചയ്ക്കിടെ പാക്കിസ്ഥാന് നടത്തുന്ന രണ്ടാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്.
പാക് ആക്രമണത്തോട് ശക്തമായി പ്രതികരിച്ച ഇന്ത്യ അതിര്‍ത്തിയിലെ നിരവധി പാക് ബങ്കറുകള്‍ തകര്‍ത്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സൈന്യം പു റത്തുവിട്ടു. ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു കരസേനാ സൈനികരും ഒരു ബിഎസ്എഫ് സബ് ഇന്സ്പെക്ടറുമാണു വീരമൃത്യു വരിച്ചത്. ഡാവര്‍, കെരന്‍, ഉറി, നൗഗാം, ഹാജി പീര്‍ സെക്ടറുകളിലായിരുന്നു മോര്ട്ടോറുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചുള്ള പാക് ആക്രണം.
മൂന്നു സൈനികര്‍ ബാരാമുള്ളയിലെ നംബ്ല സെക്ടറിലും ബിഎസ്എഫ് സബ് ഇന്‍സ്പെക്ടര്‍ രാകേഷ് ഡോവല്‍(39) ഹാജിപീര്‍ സെക്ടറിലുമാണ് വീരമ്യുത്യു വരിച്ചതെന്ന് സൈനികകേന്ദ്രങ്ങള്‍ അറിയിച്ചു. ബാരാമുള്ളയിലെ ഉറിക്കു സമീപം കാമല്കോട്ടില് പാക്കിസ്ഥാന് നടത്തിയ ആക്രമണത്തിലാണു രണ്ടു ഗ്രാമീണര്‍ കൊല്ലപ്പെട്ടത്.