ന്യൂഡല്‍ഹി: ഓക്സ്ഫോര്‍ഡിന്റെ കോവിഡ് വാക്‌സിനായ കോവിഷീല്‍ഡിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിനായി രജിസ്റ്റര്‍ ചെയ്തത് 1600 പേര്‍. രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. ഐസിഎംആറുമായി ചേര്‍ന്ന് പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ പരീക്ഷണം നടത്തുന്നത്.
നിലവില്‍ രാജ്യത്തെ 15 വിവിധ കേന്ദ്രങ്ങളിലായാണ് കോവിഷീല്‍ഡ് വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണം നടക്കുന്നത്. പരീക്ഷണത്തില്‍ വളരെ മികച്ച ഫലമാണ് ലഭിക്കുന്നതെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.