ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷത്തോടടുത്തു. ആകെ മരണം 1.25 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,638 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 54,157 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തര്‍ 7,765,966. നിലവില്‍ ആകെ രോഗികളുടെ 6.19 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്.
രാജ്യത്തെ രോഗമുക്തി നിരക്ക് 92.32 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞദിവസം 670 പേര്‍ കൂടി വൈറസ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ്. 7178 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ കോവിഡ് മൂന്നാം വ്യാപനമാണെന്നും എല്ലാവരും മാസ്‌ക് ധരിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.
കര്‍ണാടകയില്‍ 2960 , മഹാരാഷ്ട്രയില്‍ 5027 കേസുകളും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 161 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 45,000 അടുത്തെത്തി. 11 ലക്ഷത്തിലധികം സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എപി സഹിക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതിയ കേസുകളില്‍ 80 ശതമാനവും 10 സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.