പാറ്റ്ന: രാഷ്ട്രീയ ജീവിതത്തിലെ അവസാന തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പെന്ന് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേ അദ്ദേഹം പ്രഖ്യാപിച്ചു.
‘ഇത് പ്രചരണത്തിന്റെ അവസാന ദിനമാണ്. മറ്റെന്നാള്‍ തിരഞ്ഞെടുപ്പാണ്, ഇത് എന്റെ അവസാന തിരഞ്ഞെടുപ്പാണ്. ‘എല്ലാം നന്നായി അവസാനിക്കുന്നു’- നിതീഷ് കുമാര്‍ പറഞ്ഞു.
ശനിയാഴ്ച നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പില്‍ 78 മണ്ഡലങ്ങളിലെ ജനങ്ങളാണ് ബൂത്തിലെത്തുന്നത്. 15 ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന 78 മണ്ഡലങ്ങളിലായി ആകെ 1,195 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
നവംബര്‍ പത്തിനാണ് ഫലപ്രഖ്യാപനം.