ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഐശ്വര്യര്യ റായ് ബച്ചന്‍. താരം സിനിമയില്‍ സജീവമല്ലെങ്കിലും പ്രേക്ഷകരുടെ ഇടയില്‍ നടി എപ്പോഴും ചര്‍ച്ച വിഷയമാണ്. ഇന്നലെയായിരുന്നു ലോക സൗന്ദര്യ ഇതിഹാസം ഐശ്വര്യറായ് ബച്ചന്റെ 47ാം പിറന്നാള്‍. പ്രിയപ്പെട്ട ആഷിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ബോളിവുഡും ആരാധകരും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ബോളിവുഡ് കോളങ്ങളില്‍ വൈറലാകുന്നത് തന്റെ പ്രിയപ്പെട്ടവള്‍ക്കായുള്ള അഭിഷേക് ബച്ചന്റെ പിറന്നാള്‍ ആശംസയാണ്.
ഹൃദയ സ്പര്‍ശിയായ പിറന്നാള്‍ ആശംസയാണ് ആഷിനായി ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് അഭിഷേക് ഭാര്യയ്ക്ക് ആശംസ നേര്‍ന്നത്.
ജന്മദിനാശംസകള്‍ വൈഫേ. എല്ലാത്തിനും നന്ദി! നീ നമുക്ക് വേണ്ടി ചെയ്യുന്നതും, നമുക്ക് വലിയ കാര്യങ്ങളുമായ എല്ലാത്തിനും. നീ എപ്പോഴും പുഞ്ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യട്ടെ. ഞങ്ങള്‍ നിന്നെ നിത്യമായി സ്‌നേഹിക്കുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, അഭിഷേക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ബോളിവുഡ് താരങ്ങളും ഐശ്വര്യയ്ക്ക് പിറന്നാള്‍ ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്.2007 ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തെ തുടര്‍ന്ന് നടി അഭിനയ ജീവിതത്തിന് ഇടവേള നല്‍കിയിരുന്നു. അതേസമയം, ഫാഷന്‍ വീക്കുകളില്‍ നടി സജീവമായിരുന്നു. 2011 ലാണ് മകള്‍ ആരാധ്യ ജനിക്കുന്നത്.