ന്യൂഡെല്‍ഹി: ബലാത്സംഗത്തിന് ഇരയായി ജീവന്‍ പൊലിഞ്ഞ ഹത്രാസ് യുവതിയുടെ പിതാവ് രോഗബാധിതനെന്ന് പ്രത്യേക അന്വേഷണം സംഘം.
ഇന്നു (ഒക്ടോബര്‍ നാല്) രാവിലെ സംഘം മൊഴിയെടുക്കുവാനെത്തിയപ്പോഴാണ് രോഗബാധിതനായി കണ്ടത് – എഎന്‍ഐ റിപ്പോര്‍ട്ട്. ചികിത്സ നല്‍കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേട് അന്വേഷണ സംഘം അഭ്യര്‍ത്ഥിച്ചു.
ഹത്‌റസ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ചികിത്സാ സൗകര്യങ്ങള്‍ നല്‍കി. കൊറോണ ടെസ്റ്റ് നടത്തിയിട്ടില്ലെന്നു മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. പൊലിസ് സുപ്രണ്ടന്റ് വിനീത് ജ്വയ്‌സാലും ഇന്നു രാവിലെ യുവതിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.