Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

പ്രതികരിക്കേണ്ട സാഹചര്യങ്ങളില്‍ പ്രതികരിക്കുക തന്നെ വേണം; ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് മണിക്കുട്ടന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 28, 2020, 01:58 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്ത്രീകളെക്കുറിച്ച് അശ്‌ളീല പരാമര്‍ശം നടത്തി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യൂട്യൂബറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരെ പിന്തുണച്ച് നടന്‍ മണിക്കുട്ടന്‍. തന്റെ ജീവിതത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് മണിക്കുട്ടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം :

കഴിഞ്ഞ ദിവസം ഭാഗ്യ ലക്ഷ്മി ചേച്ചിയും സുഹൃത്തുക്കളും ചേർന്ന് യൂടൂബ് വഴി അശ്ലീലം പ്രചരിപ്പിച്ച ഒരാളെ ആക്രമിച്ച വാർത്ത നമ്മൾ എല്ലാവരും കണ്ടിരിക്കും. ‘കൊത്താന്‍ വന്ന പാമ്പിനെ’ കൊന്നാലും രണ്ട് പക്ഷം കാണും എന്നത് പോലെ ഭാഗ്യലക്ഷ്മി ചേച്ചിയും സുഹൃത്തുക്കളും ചെയ്ത കാര്യത്തെ വിമർശിക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന രണ്ട് വിഭാഗം ഉണ്ട് .അവരുടെ രാഷ്ട്രീയത്തിലേയ്ക്കോ നിലപാടുകളിലേയ്ക്കോ കടക്കാൻ ഉദ്ദേശമില്ല. അതേ സമയം എൻ്റെ ജീവിതത്തിലുണ്ടായ രണ്ട് അനുഭവങ്ങൾ പറയാം.

ഞാൻ സ്‌കൂളിൽ പഠിക്കുന്ന സമയം. ഒരു ദിവസം ബസ്സിൽ വച്ച് എൻ്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയോട് ബസ്സിലുണ്ടായിരുന്ന ഒരാൾ മോശമായി പെരുമാറി. അവൾ പക്ഷേ വെറുതെ ഇരുന്നില്ല. ആ സ്പോട്ടിൽ പ്രതികരിച്ചു. മോശമായി പെരുമാറിയ ആൾക്ക് ബസ്സിൽ വച്ച് തന്നെ നല്ല തല്ലും കിട്ടി. ഇത് കുട്ടികൾ വഴി ക്ലാസ് ടീച്ചർ അറിഞ്ഞു. ടീച്ചർ പക്ഷേ അവളെ വഴക്ക് പറയുകയല്ല ചെയ്തത് മറിച്ച് ക്ലാസ്സിൽ പരസ്യമായി മറ്റുള്ളവരുടെ മുന്നിൽ വച്ച് അഭിനന്ദിച്ചു. ഇത്തരക്കാരോട് അപ്പപ്പോൾ തന്നെ പ്രതികരിക്കണം എന്ന് പറഞ്ഞു. അതോട് കൂടി എൻ്റെ സ്‌കൂളിന് തന്നെ ആ കുട്ടി ഒരു സ്റ്റാറായി മാറി.

കുറച്ച് കാലം കൂടി കഴിഞ്ഞു. ഞാൻ പ്ലസ്സ് ടൂവിന് പഠിക്കുന്നു. എല്ലാ സ്‌കൂളുകളിലും സംഭവിക്കാറുള്ള പോലെ നല്ലൊരു അടി അക്കൊല്ലവും നടന്നു. എൻ്റെ ബാച്ചും മറ്റൊരു ബാച്ചും തമ്മിലായിരുന്നു അത്. അടി കൊണ്ട മറ്റേ ബാച്ചിന് പുറത്തു നിന്നുള്ള പൊളിറ്റിക്കൽ സപ്പോർട്ട് ഉണ്ടായിരുന്നു. അവർ ഞങ്ങളുടെ ബാച്ചിലെ പ്രശ്നക്കാരുടെ പേരെടുത്ത് പുറത്തുള്ളവർക്ക് നൽകി. അതിൽ എൻ്റെ പേരുമുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ എൻ്റെ വീടന്വേഷിച്ച് കുറച്ച് പേർ വന്നു. എന്നെ തല്ലുക എന്നതായിരുന്നു ഉദ്ദേശം. പക്ഷേ ഞങ്ങളുടെ നാട്ടിലെ ചേട്ടന്മാർ മതമോ രാഷ്ട്രീയമോ വ്യത്യാസമില്ലാതെ വന്ന് അവരെ കണ്ടം വഴി ഓടിക്കുകയാണ് ചെയ്തത്. അത് കഴിഞ്ഞ് സ്‌കൂളിൽ ചെന്നപ്പോൾ മറ്റേ ബാച്ചിലെ ചിലർ വന്ന് പറഞ്ഞ ഡയലോഗുണ്ട് ” ഞങ്ങളെ തൊട്ടാൽ വീട്ടിൽ ആണുങ്ങൾ വരുമെന്നത് മനസിലായല്ലോ ” എന്ന്.

ആരെങ്കിലും തമ്മിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ വീടുകളിൽ ചെന്ന് പ്രശ്നങ്ങളുണ്ടാക്കുന്ന പ്രക്രിയയ്ക്ക് വർഷങ്ങളായി മാറ്റമൊന്നുമില്ല. പിള്ളേർ തമ്മിലുള്ള പ്രശ്നങ്ങൾ മുതൽ രാഷ്ട്രീയ പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നങ്ങൾ വരെ വീട്ടിൽ കയറി തല്ലി തീർക്കുന്ന കാലമാണ്. ഇതിനെതിരെയൊന്നും സംസാരിക്കാത്തവർക്ക് കുറച്ച് സ്ത്രീകൾ അവരുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോൾ അതിന് കാരണക്കാരനായവനെ നേരിൽ കണ്ട് രണ്ട് പൊട്ടിച്ചതിൽ കുറ്റം പറയാനാകുമോ ? ഭാഗ്യലക്ഷ്മി ചേച്ചി തന്നെ പറഞ്ഞത് പോലെ നിയമത്തിലെ എല്ലാ സാധ്യതകളും നോക്കിയ ശേഷമാണ് അവർ നേരിട്ട് ഇയാളെ കാണാൻ പോയത്. നിയമം കൈയിലെടുക്കുന്നതിനെയോ , അയാളെ അയാളുടെ ഭാഷയിൽ തിരിച്ച് തെറി വിളിക്കുന്നതിനെയോ ഞാനും അനുകൂലിക്കുന്നില്ല. പക്ഷേ ഇവിടെ അയാൾ അധിക്ഷേപിച്ചത് സമൂഹത്തിലെ ആദരിക്കപ്പെടുന്ന ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ താരത്തെയോ ആയിരുന്നുവെങ്കിൽ അയാൾക്ക് എന്തായിരുന്നിരിക്കാം സംഭവിക്കുക ?

ഇവിടെ അയാളെ അടിച്ചത് കുറച്ച് സ്ത്രീകളായത് കൊണ്ടാണ് ഇത്രയും വിഷയമാകുന്നത്. ഈ സമയത്ത് ഞാൻ ആദ്യം പറഞ്ഞ കാര്യത്തിലേക്ക് തിരിച്ച് പോകാം. അന്ന് എൻ്റെ ക്ലാസ്സിൽ പഠിച്ചിരുന്ന പെൺകുട്ടി ബസ്സിൽ വച്ച് മോശം അനുഭവമുണ്ടായപ്പോൾ പേടി കാരണം പ്രതികരിക്കാതിരിക്കുകയോ , ക്ലാസ് ടീച്ചർ ആ കുട്ടി ചെയ്ത പ്രവൃത്തിയെ കുറ്റപ്പെടുത്തുകയോ ചെയ്തിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ. പ്രതികരണ ശേഷി ഇല്ലാത്ത ഒരു സ്ത്രീയായി അവൾ നമ്മളുടെ ഇടയിൽ ജീവിതം ജീവിച്ച് തീർത്തേനെ.

ReadAlso:

ആർ മാധവന്റെ “ജി.ഡി.എൻ”ന്റെ ട്രെയിലർ പുറത്തിറങ്ങി: ‘എഡിസൺ ഓഫ് ഇന്ത്യ’യുടെ പറയപ്പെടാത്ത കഥ. ചിത്രം ജൂലായ് 17ന് തിയേറ്ററിൽ എത്തും.

Bodies we carry” ചിത്ര പ്രദർശനം

ഫൗണ്ട് ഫൂട്ടേജ് സോഷ്യൽ സറ്റയർ ചിത്രം “റോട്ടൻ സൊസൈറ്റി” അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ: ജൂലായ് 19 ന് റിലീസ്

വനം സംരക്ഷിക്കപ്പെടണം..വന്യമൃഗങ്ങളും സംരഷിക്കപ്പെടണം: അതിനും മുകളില്‍ ജനങ്ങള്‍ സംരക്ഷിക്കപ്പെടണം; ലര്‍ക്ക് ട്രയിലര്‍ പുറത്ത്

“അടി പടലം കളി അഭ്യാസം” ചിത്രീകരണം ആരംഭിച്ചു

പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ പ്രതികരിക്കുക തന്നെ വേണം.

Latest News

വേദനിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്നതാണ് ആത്മീയത: മുഖ്യമന്ത്രി വി.ഡി. സതീശന്‍

മൊസാദ് തിരയുന്നു ആയത്തുല്ല അലി ഖമനയിയുടെ മകന്‍ മുജ്തബയെ: സംസ്‌ക്കാര ചടങ്ങിലും എത്തില്ല ?; മുജ്തബ എവിടെ ?

അവസാനം കൊത്തിക്കൊത്തി മുറത്തില്‍ കയറി കൊത്തുകയാണോ ?: എം.വി ഗോവിന്ദന്‍ വര്‍ഗവഞ്ചകനെന്ന് ജി. സുധാകരന്‍

ആംബുലന്‍സിന് വഴിയൊരുക്കണേ!!: ലോകനേനി യാഷ്‌വന്റെ അവയവം കോഴിക്കോട് എത്തിക്കണം

ഷോക്കടിക്കാന്‍ സമയമായി ?: വൈദ്യുതി ബില്ല് കൂടും; അഞ്ചുവര്‍ഷത്തെ വൈദ്യുതി നിരക്ക് നിശ്ചയിക്കാന്‍ KSEB

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies