വാഷിങ്ടണ്‍: കോവിഡ് വാക്സിന്; പരീക്ഷണം അവസാനഘട്ടത്തിലെന്ന്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍. 60,000 വളണ്ടിയര്‍മാരില്‍ വാക്സിന്റെ ഒരു ഡോസാണ് പരീക്ഷിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ വാക്സിന് പരീക്ഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കമ്ബനിയുടെ മുഖ്യ ശാസ്ത്ര ഓഫീസര്‍ ഡോ.പോള്‍ സ്റ്റോഫെല്‍സ് പറഞ്ഞു- ലൈവ് മിന്റ് റിപ്പോര്‍ട്ട്.
യു.എസിലും ബെല്‍ജിയത്തിലും നടത്തിയ വാക്സിന്‍െറ ഒന്ന്, രണ്ട് പരീക്ഷണങ്ങള്‍ വിജയമായിരുന്നു. ഇതിന്‍റെ പരീക്ഷണഫലങ്ങള്‍ ഉടനെ പുറത്ത് വിടും. മുമ്ബ് മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വാക്സിന്‍െറ ഒരു ഡോസ് തന്നെ പര്യാപ്തമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് മൂന്നാംഘട്ട പരീക്ഷണത്തില്‍ എല്ലാവര്‍ക്കും ഒരു ഡോസ് നല്‍കുന്നത്.
2021ല്‍ കോവിഡ് വാക്സിന്റെ ഒരു ബില്യണ്‍ ഡോസുകള്‍ നിര്‍മ്മിക്കാനാണ് ജോണ്‍സണ്‍&ജോണ്‍സണ്‍ പദ്ധതിയെന്നും സ്റ്റോഫെല്‍സ് കൂട്ടിച്ചേര്‍ത്തു.