ലണ്ടന്‍: നടന് റോബര്‍ട്ട് പാറ്റിന്സണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൂപ്പര്‍ ഹീറോ സിനിമയായ ബാറ്റ്മാന്റെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് നിര്‍മ്മാതാക്കാളായ വാര്‍ണര്‍ ബ്രോസ് പ്രസ്താവനയിലൂടെ പറഞ്ഞു. ആര്ക്കാര് കൊവിഡ് ബാധിച്ചതെന്ന് വാര്‍ണര്‍ ബ്രോസ് സ്ഥിരീകരിച്ചിട്ടില്ല.
എന്നാല്‍ പ്രധാന കഥാപാത്രമായ ബാറ്റ്മാനെ അവതരിപ്പിക്കുന്ന റോബര്‍ട്ട് പാറ്റിന്സണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം വെളിപ്പെടുത്തിയിരുന്നു. മാര്‍ച്ചില്‍ നിര്‍ത്തിവെച്ച സിനിമാ ചിത്രീകരണം സമീപകാലത്താണ് വീണ്ടും തുടങ്ങിയത്. മാറ്റ് റീവ്സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2021ല്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.